COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ 351 പേർക്ക് കോവിഡ് ബാധ

ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുതുതായി 351 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 239 പേർ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.

ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382059 ആയി ഉയർന്നു. ഇവരിൽ 372456 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6563 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3040 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 553 പേരുടെ നില അതീവ ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊറോണ വൈറസ് രോഗ മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 175, കിഴക്കൻ പ്രവിശ്യ 74, മക്ക 42, മദീന 13, അൽ ഖസീം 12, അസീർ 8, ഹാഇൽ 7, അൽജൗഫ് 7, തബൂക്ക് 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, നജ്റാൻ 2, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button