ജയ്പുര്‍ : ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഗണേശ് ഘോഘര. നിയമസഭയിൽ ഗണേശിന്റെ ആവശ്യത്തെ പിന്തുണച്ച് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എംഎല്‍എമാരും രംഗത്തെത്തി.
Read Also : അസമില്‍ 12 ബിജെപി എംഎല്‍എമാര്‍ പാർട്ടി വിട്ടു
ആദിവാസി പാരമ്പര്യവും ആചാരാനുഷ്ഠാനുങ്ങളും ഹിന്ദു മതത്തിലേതില്നിന്നു വിഭിന്നമാണെന്നും ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞു ബിജെപിയും ആര്‍എസ്എസും ആദിവാസി ജനതയെ ചൂഷണം ചെയ്യുകയാണെന്നും ഗണേശ് കുറ്റപ്പെടുത്തി.
അതേസമയം, ഗണേശിന്റെ അഭിപ്രായം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാഷ്യമാണോയെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വക്താവും എംഎല്‍എയുമായ രാംലാല്‍ ശര്‍മ രംഗത്തെത്തി. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും ശ്രമിക്കുന്നതെന്നും ഇതു രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments