കൊല്ലം : നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയില്‍ തമ്മിലടി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തി. ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാര്‍ രാജിവെച്ചു.
തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ വികരാധീതയായത്. ‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ പിന്തുണ ബിന്ദുവിനാണെന്നും’ – പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ധര്‍മ്മടത്തടക്കം മറ്റെവിടെയും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കൊല്ലം മണ്ഡലം ലക്ഷ്യമാക്കിയാണ് ബിന്ദു കൃഷ്ണ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പി.സി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി വിഷ്ണുനാഥിന് വേണ്ടി ശക്തമായി വാദിച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments