KeralaNattuvarthaLatest NewsNews

ഭരണം കയ്യിലുണ്ടെങ്കിൽ ഹെൽമറ്റ് എന്തിന്? ; വി.കെ. പ്രശാന്ത് എം.എൽ.എയുടെ പ്രചരണത്തിന് ഹെൽമറ്റില്ലാതെ ബൈക്ക് റാലി

അത്യാവശ്യകാര്യത്തിന് ഹെൽമറ്റില്ലാതെ ഇരുചക്രവാഹനവുമായി വെളിയിലിറങ്ങിയാൽ കേസും കോടതിയും പിഴയുമൊക്കെയായി സാധാരണക്കാരെ കേരള പൊലീസ് വലയ്ക്കും. പിൻസീറ്റ് യാത്രികന് പോലും ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ വട്ടിയൂർക്കാവ് എം.എൽ.എയായ വി.കെ. പ്രശാന്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാഹന റാലിയിൽ, യുവതികളടക്കമുള്ള നിരവധി പേരാണ് ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിച്ചത്. എം.എൽ.എ വോട്ടർമാരെ അഭിവാദ്യം ചെയ്യാൻ സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നാലെയായിരുന്നു പാർട്ടിയുടെ കൊടിയും, വീശി മുദ്രവാക്യവും വിളിച്ചുള്ള നിയമവിരുദ്ധമായ ഈ യാത്ര. പൂർത്തീകരിച്ച 100 റോഡുകളിലൂടെയുള്ള ബൈക്ക് റാലിയെന്ന് വിശേഷിപ്പിച്ച് ഹെൽമറ്റില്ലാ യാത്രയുടെ ദൃശ്യങ്ങൾ എം.എൽ.എ സോഷ്യൽ മീഡിയിലും പോസ്റ്റുചെയ്തിരുന്നു.

പിഴ ചുമത്താനായി പൊലീസോ, മോട്ടോർവാഹന വകുപ്പുകാരോ വാഹന റാലിയുടെ പരിസരത്തെങ്ങും എത്തിയില്ല. ഭരണത്തിന്റെ മറവിൽ നിയമ ലംഘനം നടത്തുന്നവർക്ക് നേരെ കണ്ണടയ്ക്കുകയാണ് പൊലീസ് എന്നാണ് പൊതുജനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button