Latest NewsKerala

നേമത്ത് ആര് സ്ഥാനാര്‍ത്ഥിയായാലും എല്‍ ഡി എഫ് ജയിക്കുമെന്ന് വി ശിവന്‍കുട്ടി

എല്‍ ഡി എഫ് പരാജയപ്പെടാന്‍ കാരണം യു ഡി എഫ്- ബി ജെ പി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്ത് 2016ല്‍ എല്‍ ഡി എഫ് പരാജയപ്പെടാന്‍ കാരണം യു ഡി എഫ്- ബി ജെ പി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. ഇക്കുറി സമുന്നതരായ നേതാക്കള്‍ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായാലും എല്‍ ഡി എഫ് ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലേക്ക് കോണ്‍​ഗ്രസ് ഹൈക്കമാന്‍ഡ് എത്തി. നേമത്ത് മികച്ച സ്ഥാനാര്‍ത്ഥി വേണമെന്നേ ഉളളൂവെന്നാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ പറയുന്നത്.

read also: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന വാദവുമായി ഇ ഡിക്കെതിരെ സന്ദീപ് നായരുടെ കത്ത്

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ​ഗ്രൂപ്പിനുളളത്. അതേസമയം കെ സി വേണുഗോപാല്‍ നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത ഹൈക്കമാന്‍ഡ് തളളി. നേരത്തെ കെ മുരളീധരന്റെയും ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ നേമത്തുയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button