കൊച്ചി: ആലുവയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13 വയസുള്ള രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫർദ്ദിൻ എന്നിവരാണ് മുങ്ങി മരിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ രണ്ടുപേരും.
15 കുട്ടികൾ ഒരുമിച്ച് കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു ഉണ്ടായത്. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റിയിരിക്കുന്നു.
Post Your Comments