മണ്ണഞ്ചേരി : നാല് വിദ്യാര്‍ത്ഥികളെ കാണാതായി. കൗമാര പ്രായത്തിലുള്ള ബന്ധുക്കളായ നാലുകുട്ടികളെയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍നിന്നു കാണാതായത്. അന്യസംസ്ഥാനത്തുനിന്നുവന്ന് തൊഴില്‍ സംബന്ധമായി സ്ഥിരതാമസമാക്കിയവരുടെ മക്കളാണിവര്‍. പതിന്നാലും പതിനേഴും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് കാണാതായത്.
Read Also : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്
വിദ്യാര്‍ഥികളായ ഇവര്‍ കണിച്ചുകുളങ്ങരയിലെ സ്‌കൂളില്‍ പോകുന്നുവെന്നു പറഞ്ഞാണ് രണ്ടുദിവസം മുന്നേ വീട്ടില്‍നിന്നിറങ്ങിയത്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments