Latest NewsKeralaNews

പുല്ലുചെത്താൻ പോയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: പശുവിന് പുല്ലുചെത്താന്‍ പോയ മധ്യവയസ്‌കൻ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ആലപ്പുഴ പഴവീട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പുരുഷോത്തമന്‍(78) ആണ് ഷോക്കറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് കൈതവനയിലെ റെയ്ബാന്‍ചിറ തരിശുനിലത്തില്‍ പശുവിന് കൊടുക്കാനായി പുല്ല് ചെത്താന്‍ പോയതായിരുന്നു പുരുഷോത്തമന്‍.

ഉച്ചകഴിഞ്ഞ് 2.30 ആയിട്ടും എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഷോക്കേറ്റ നിലയില്‍ കിടക്കുകയായിരുന്നു. തലേദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതകമ്പി പൊട്ടിവീണതാകാമെന്ന് സംശയിക്കുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button