പിറവം: പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. സിന്ധുമോള്‍ ജേക്കബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം. 15 വര്‍ഷം തുടര്‍ച്ചയായി ജനപ്രതിനിധിയായ ഡോ. സിന്ധു പിറവത്ത് സ്ഥാനാര്‍ത്ഥി ആയത് അപ്രതീക്ഷിതമായായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും സിന്ധുമോള്‍ ജേക്കബിനെ വ്യക്തിപരമായി അപമാനിക്കുന്ന ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞ പോസ്റ്റുകളാണ്
Read Also : 2001 മുതല്‍ തുടര്‍ച്ചയായി എം.എല്‍.എ, അഞ്ചാം തവണയും വിജയക്കുതിപ്പ് നടത്താനൊരുങ്ങി ഗണേഷ് കുമാര്‍
ഒരു സ്ത്രീയെ ഇത്തരത്തില്‍ അപമാനിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്ന് വിവിധ കോണുകളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ച രമ്യ ഹരിദാസ് എം.പിയും സമാന രീതിയില്‍ പ്രശ്നം നേരിട്ടിരുന്നു. ഇത്തരം സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും എന്ന് സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്നത് ഒരു പുരോഗമന സമൂഹത്തിന് ഭൂഷണമല്ലെന്നും സിന്ധുമോള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments