Latest NewsNewsIndiaInternational

അപ്രതീക്ഷിതം, വാക്സിൻ വാങ്ങാൻ പോലും പണമില്ലാത്ത പാകിസ്ഥാൻ ഇതെങ്ങനെ മറികടക്കും? യുഎഇ നൽകിയത് എട്ടിൻ്റെ പണി

നിക്ഷേപമായി പാകിസ്ഥാന് നൽകിയ 1 ബില്യൺ ഡോളർ തിരികെ ആവശ്യപ്പെട്ട് യുഎഇ

പാകിസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. നിക്ഷേപമായി പാകിസ്ഥാന് നൽകിയ പണം തിരിച്ചു ചോദിച്ച് യുഎഇ സർക്കാർ. ഒരു ബില്യൺ ഡോളറാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ യുഎഇ നിക്ഷേപിച്ചത്. വെള്ളിയാഴ്ചയാണ് ഈ നിക്ഷേപത്തിൻ്റെ കാലാവധി കഴിയുന്നത്. ഈ സാഹചര്യത്തിലാണ് യുഎഇ പണം തിരികെ ചോദിച്ചത്.

ഇതുമായി ബന്ധപ്പെട്ട് യുഎഇ കിരീടാവകാശിയെ സമീപിക്കാൻ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇത്രയും വലിയ തുക മടക്കിനൽകുന്നത് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വെച്ച് നോക്കുമ്പോൾ സാധ്യമല്ലെന്നാണ് പാകിസ്ഥാൻ യുഎഇയോട് പറഞ്ഞിരിക്കുന്നത്.

Also Read:ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുത്, യുഡിഎഫ് വിജയിക്കണം : എംഎൻ കാരശ്ശേരി

തകർന്ന സമ്പദ്‌വ്യവസ്ഥയിൽ നിൽക്കുന്ന പാകിസ്ഥാന് ഈ തുക തിരികെ നൽകുക അസാധ്യമാണ്. സാമ്പത്തിക സ്ഥിതി വഷളായതിനാൽ മാത്രമാണ് പാകിസ്ഥാൻ വാക്സിൻ വാങ്ങാത്തത്. കൊവിഡിനെ ജനങ്ങൾ സ്വയം പ്രതിരോധിക്കട്ടേയെന്നായിരുന്നു പാകിസ്ഥാൻ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. സാഹചര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ യുഎഇ ചോദിച്ച പണം നൽകാൻ പാകിസ്ഥാന് കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ പാകിസ്ഥാനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് യുഎഇയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button