
ന്യൂഡല്‍ഹി : യുവാവ് പിറന്നാള്‍ ആഘോഷത്തിനിടെ വെടിയേറ്റ് മരിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹി സ്വദേശി അനൂജ് (36) ആണ് മരിച്ചത്. അനൂജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also : ദൃശ്യം മോഡൽ കൊലപാതകം വീണ്ടും ; ഭാര്യ കൊന്ന് കുഴിച്ചുമൂടിയത് ഭർത്താവിനെ
സംഭവം നടന്നത് ഒരു ഫാം ഹൗസിലാണ്. പത്തിലേറെ പേര് സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. നവീന്‍ എന്ന യുവാവാണ് അനൂജിനെ വെടിവെച്ചത്. ഇയാള്‍ ഒളിവിലാണ്. നവീനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. അനൂജിന്റെ ഇളയ സഹോദരന്റെ പ്രതീക് റിഷിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നത്.
Post Your Comments