2031ൽ കേരളം എസ്ഡിപിഐ ഭരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ മജീദ് ഫൈസി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2031 ലെ നിയമസഭയിൽ എസ്ഡിപിഐ നിർണായക ഘടകമായിരിക്കുമെന്നും മജീദ് കൂട്ടിച്ചേർത്തു.
പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിന് സിപിഎം കീഴടങ്ങിയെന്നും മജീദ് ആരോപിച്ചു. ബി.ജെ.പി.യുമായി എല്‍.ഡി.എഫും യു.ഡി.എഫും പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറെ സഹായകരമായ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാട് അവരുടെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായിരുന്നെന്നും മജീദ് ഫൈസി പറഞ്ഞു.
‘2031 ൽ കേരളത്തിൽ ഭരണത്തിലെത്താൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണി അധികാരത്തിൽ എത്താനോ എത്താതിരിക്കാനോ ഞങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്കെങ്ങനെ ആ ലക്ഷ്യം നേടാൻ സാധിക്കും? 2031ൽ കേരള നിയമസഭയിൽ എസ് ഡി പി ഐ നിർണായക ഘടകമായിരിക്കും. എസ് ഡി പി ഐയുടെ എം എൽ എ മാരുണ്ടാകും. 2047 ൽ ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടിയായിരിക്കും എസ് ഡി പി ഐ. എന്താ സംശയം? ഞങ്ങൾ ലക്ഷ്യമില്ലാത്ത, അജണ്ട ഇല്ലാത്ത ഒരു പാർട്ടിയല്ല. ഞങ്ങൾ ലക്ഷ്യവും അജണ്ടയും അതിനനുസരിച്ച് വർക്ക് പ്ളാനുമുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ്.’ – അബ്ദുൽ മജീദ് പറഞ്ഞു.
Post Your Comments