Latest NewsNewsIndiaCrime

നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വയോധിക ദമ്പതികൾക്ക് തടവ് ശിക്ഷ

മുംബയ്: നാല് വയസുകാരിയായ അയൽപക്കത്തെ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ വയോധിക ദമ്പതികൾക്ക് പത്ത് വർഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്‌ട്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 2013 സെപ്റ്റംബർ നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തന്റെ അപാർട്ട്മെന്റിലെ മ‌റ്റൊരു നിലയിലുള‌ള ചങ്ങാതിയുടെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ വിളിച്ചു വരുത്തുകയുണ്ടായി. വീട്ടിലെത്തിയ പെൺകുട്ടിയെ ആദ്യം 87 വയസുള‌ള ഭർത്താവും തുടർന്ന് 81 വയസുള‌ള ഭാര്യയും പീഡിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ ഇരുവരും മർ‌ദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ അതേസമയം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട കുട്ടി അന്ന് വൈകിട്ട് അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്.

വൈകാതെ വയോധിക ദമ്പതികൾക്കെതിരെ ഇവർ പരാതി നൽകുകയുണ്ടായി. അന്നുതന്നെ അറസ്‌റ്റിലായ ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പേരക്കുട്ടിയുടെ പ്രായമുള‌ള കുട്ടിയെ സംരക്ഷിക്കുന്നതിന് പകരം പീഡിപ്പിച്ച പ്രതികൾ മാപ്പർഹിക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്‌ജി രേഖ എൻ പന്ധാരെ വിധിപ്രസ്‌താവത്തിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button