Latest NewsKeralaNews

എല്‍.ഡി.എഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ ഇനിയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : എല്‍.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍.ഡി.എഫ്. കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുത്, ദയനീയമായി അവരെ തോല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : 10000 റൺസ് ക്ലബിൽ ഇടം നേടി മിതാലി രാജ്

കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബി.ജെ.പി. കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണം. ഇന്ന് ഈ ഗവണ്‍മെന്റ് തകരാതിരുന്നത് ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button