Latest NewsKeralaNews

‘ഉറപ്പുകൾ പാലിച്ചോ എൽഡിഎഫ്?’; മന്ത്രി കെടി ജലീലിനും സർക്കാരിനുമെതിരെ ബിജെപി 

എൽഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും എന്നുള്ളതായിരുന്നു 2016 ലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ മുദ്രാവാക്യം. ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, വിവാദങ്ങളിൽ നിറംകെട്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നുവെന്നും ബിജെപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി ഇക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം…………………….

സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റും എന്നുള്ളതായിരുന്നു 2016 ലെ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ മുദ്രാവാക്യം. ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, വിവാദങ്ങളിൽ നിറംകെട്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിനിൽക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരില്‍ ആരോപണങ്ങളൊഴിയാത്ത മന്ത്രിയെന്ന ദുഷ്‌പേര് സ്വന്തമാക്കിയ കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കയ്യാളിയതോടെയാണ് സർവ്വകലാശാലകൾ പരിഹാസ്യരൂപേണ വാർത്തകളിൽ ഇടംനേടി തുടങ്ങിയത്.

Read Also : ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ബോധപൂർവ്വം; മുതലക്കണ്ണീരിന് വിലയില്ലെന്ന് ഇ. ശ്രീധരൻ

ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ പുകയാൻ തുടങ്ങി. സാങ്കേതിക സര്‍വ്വകലാശലയിലെ ചട്ടവിരുദ്ധമായ അദാലത്തില്‍ ജലീൽ പങ്കെടുത്തതും, അനര്‍ഹമായി മാര്‍ക്ക് ദാനം നടത്തിയതുമൊക്കെ സര്‍ക്കാരിനെതിരായ ആയുധങ്ങളായി മാറുകയായിരുന്നു. പരിക്ഷാഫലം വന്നശേഷം വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയ നടപടിയും തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സര്‍വ്വകലാശാല ഭൂമി വിവാദത്തിലും ജലീല്‍ പെടുന്നത്. സിആര്‍ഇസഡ് സോണ്‍ മൂന്നില്‍ പെടുന്ന ഭൂമി സര്‍വ്വകലാശാലക്കു വേണ്ടി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്നു ഭൂമി വന്‍ വില കൊടുത്ത് വാങ്ങിയതിലൂടെ നടന്ന അഴിമതിയില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് ഭരിക്കുന്ന കെ ടി ജലീലിന് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ജലീലിനെതിരായ ആരോപണങ്ങളെയെല്ലാം രാഷ്ട്രീയം മറയാക്കി സംരക്ഷിച്ചു പോരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.

Read Also : ഇടുക്കിയില്‍ ഈ മാസം 26ന് യുഡിഎഫ് ഹർത്താൽ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അലകൾ ഇനിയും നിലച്ചിട്ടില്ല. ഇടത് രാഷ്ട്രീയത്തിന്റെ അതിപ്രസരം കത്തിക്കുത്തിൽ കലാശിച്ചതോടെ കലാലയ മുത്തശ്ശിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും വിവാദച്ചുഴിയിൽപ്പെട്ടു.

https://www.facebook.com/BJP4keralam/posts/2762758067317638

shortlink

Related Articles

Post Your Comments

Related Articles


Back to top button