ഐപിഎൽ 2021 സീസണിനായി നെറ്റ്സിൽ പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. പതിഞ്ഞ താളത്തിൽ പരിശീലനം ആരംഭിച്ച ധോണി പിന്നാലെ കൂറ്റൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെയ്ക്കുന്നത്. മഹി വേ ഓൾ ദി വേ എന്ന ക്യാപ്ഷനോട് കൂടി ചെന്നൈ സൂപ്പർ കിങ്സ് പങ്കുവെച്ച വീഡിയോയിൽ ധോണിയുടെ ബാറ്റിങ് കണ്ട് വരും സീസണിലേക്ക് പ്രതീക്ഷ വെയ്ക്കുകയാണ് ആരാധകർ.
കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡൽഹി ക്യാപിറ്റലുമായാണ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. ഹർഭജൻ സിങ്, കേദാർ ജാദവ്, മുരളി വിജയ് , പീയുഷ് ചൗള എന്നിവരെ ഒഴിവാക്കിയ ചെന്നൈ മോയിൻ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വർ പൂജാര എന്നിവരെ ഉൾപ്പെടുത്തി കപ്പ് ലക്ഷ്യം വെച്ചാണ് പുതിയ സീസണിൽ എത്തുന്നത്.
Post Your Comments