Latest NewsKeralaNews

ഇടിയോടുകൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാ​ഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മലയോര മേഖലയിൽ ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി പത്തുവരെ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. കേരള തീരത്ത് 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാ​ഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button