Latest NewsKeralaNews

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കും

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുന്നത്

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപമായാലും ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്. സംസ്ഥാന ഘടകം തയ്യാറാക്കിയ സാധ്യതാ
പട്ടിക അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുന്നത്. കഴക്കൂട്ടത്ത് വി.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണോ എന്നതില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. നേമത്ത് കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍ കോന്നി, ഇ.ശ്രീധരന്‍ പാലക്കാട്, കാട്ടാക്കട പി.കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്‍ട്രലിലോ, വട്ടിയൂര്‍ക്കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button