കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യാക്കോബായ സഭാ നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യോഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവരാണ് പങ്കെടുക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ച ഡല്‍ഹിയില്‍ അമിത് ഷായുടെ ഓഫീസില്‍ വച്ചാണ് നടക്കുക. ബിജെപി പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭയെ സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സഭയുടെ തീരുമാനം. സഭയുടെ മാനേജിംഗ് കമ്മിറ്റി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചേരുകയും അതിന് ശേഷം തീരുമാനം അറിയിക്കുകയും ചെയ്യും.
മെത്രാപ്പോലീത്തമാരുമായി നേരത്തെ ബിജെപി, ആര്‍എസ്‌എസ് ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സഭയ്ക്ക് ഏറെ സ്വാധീനമുള്ള അഞ്ച് സീറ്റുകളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കാനൊരുങ്ങുകയാണ് യാക്കോബായ സഭ. പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് സഭ മൽസരിക്കാൻ ഇറങ്ങുന്നത്. സ്വതന്ത്രരായാണോ എൻ ഡി എ മുന്നണിയിലാണോ മൽസരിക്കുന്നതെന്ന് ഇന്ന് അറിയാം. അമിത്ഷായെ കൂടാതെ രാജ് നാഥ് സിംഗ് അടക്കമുള്ള മറ്റു മന്ത്രിമാരുമായും ചർച്ച നടത്തും.
Post Your Comments