ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എമാർ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോം തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്താകെ കാലുമാറിയ എം എൽ എ മാരിൽ 42 ശതമാനം പേരും കോൺഗ്രസുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇക്കാലയളവിൽ 18 ബി.ജെ.പി എം.എൽ.എമാർ മറ്റു പാർട്ടികളിലേക്ക് ചേക്കേറി. സി.പി.എമ്മിൽനിന്ന് അഞ്ചു എം.എൽ.എമാരും സി.പി.ഐയിൽനിന്ന് ഒരാളും പാർട്ടി വിട്ടു. അഞ്ചുവർഷത്തിനിടെ എം.പിമാരും എം.എൽ.എമാരുമടക്കം 433 പേരാണ് മറ്റു പാർട്ടികളിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരാണ് പാർട്ടി വിട്ടവരിൽ ഭൂരിഭാഗവും.
405 എം.എൽ.എമാർ പാർട്ടി വിട്ടതിൽ 42 ശതമാനവും കോൺഗ്രസിൽനിന്നാണ്. ബി.ജെ.പി വിട്ടത് നാലു ശതമാനവും. കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു. മറ്റു പാർട്ടികളിൽ നിന്ന് 182 എം.എൽ.എമാർ (44.9 ശതമാനം) ബി.ജെ.പിയിൽ ചേർന്നു. അതേസമയം 38 (9.4ശതമാനം) എം.എൽ.എമാരാണ് കോൺഗ്രസിലേക്ക് എത്തിയത്.
Post Your Comments