CricketLatest NewsNewsSports

വിജയ് ഹസാരെ ട്രോഫി; കർണാടകയ്ക്ക് 323 റൺസ് വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് 323 റൺസ് വിജയലക്ഷ്യം. മുംബൈയ്ക്കായി 122 പന്തിൽ 165 റൺസ് നേടിയ യുവതാരം പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്‌സാണ് കർണാടകക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ 49.2 ഓവറിൽ 322 റൺസ് നേടി. റൺവേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള പൃഥ്വി ഷാ നിലവിലെ ചാമ്പ്യന്മാരായ കർണാടകയുടെ ബൗളിംഗ് ആക്രമണത്തെ തച്ചുതകർക്കുകയായിരുന്നു. ടൂർണമെന്റിൽ താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. ഇതിൽ ഒരെണ്ണം ഇരട്ടസെഞ്ചുറിയാണ്. പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ 227 റൺസെടുത്ത് പൃഥ്വി ഷാ പുറത്താവാതെ നിന്നു.

സൗരാഷ്ട്രയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ഷായുടെ മികവിലാണ് മുംബൈ ജയിച്ചത്. മുംബൈയ്ക്കായി 185 റൺസോടെ ഷാ പുറത്താകാതെ നിന്നു. തുടക്കത്തിൽ മന്ദഗതിയിൽ കളി ആരംഭിച്ച ഷാ 48 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ടു. പിന്നീട് കളിയുടെ ശൈലി മാറ്റിയ താരം സെഞ്ച്വറി തികയ്ക്കാൻ വേണ്ടി വന്നത് 31 പന്തുകൾ മാത്രമാണ്. 111 പന്തിൽ നിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ച്വറി കൂടി ആരാധകർ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്കോർ 165 ൽ നിൽക്കെ വൈശാഖ് ഷായെ എൽബിയിൽ കുരുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button