ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ഊട്ടി ഉറപ്പിക്കാനൊരുങ്ങി ബൈഡന് ഭരണകൂടം. ഇതിന്റെ ഭാഗമായി അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് 19 നാണ് ഓസ്റ്റിന്‍ ഇന്ത്യ സന്ദര്‍ശിക്കുക. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുകയും ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നിക്ഷേപം നടത്തുകയും ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. ഇന്ത്യയിലെത്തിയ ശേഷം ഓസ്റ്റിന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും പ്രാദേശിക സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും ഇന്റോ-പസഫിസ് മേഖലയിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Also: 6000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും
കൂടാതെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം, പ്രതിരോധ വ്യാപാരം, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്ന് ബൈഡന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ ആഗോള വിഷയങ്ങള്‍ സംബന്ധിച്ച് രാജ്നാഥ് സിംഗും ഓസ്റ്റിനുമായി നടന്ന ചര്‍ച്ചയിലും ചൈനയുമായുള്ള സംഘര്‍ഷം എടുത്തു പറഞ്ഞിരുന്നു.
Post Your Comments