അടുത്ത വര്‍ഷം മുതല്‍ യുഎഇ സ്‌കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ലൈസന്‍സ് നിര്‍ബന്ധമാവും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷനല്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റൗദ് അല്‍ മറാര്‍ ആണ് ഇതുസംബന്ധിച്ച വിവരം ഖലീജ് ടൈംസിനോട് പറഞ്ഞത്. മുമ്പ് അധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന വിദ്യാഭ്യാസ പ്രൊഫഷണൽ ലൈസൻസർ സംരംഭം ഇപ്പോൾ മറ്റ് ജീവനക്കാർക്കും ബാധകമാക്കുകയാണ്.
Also Read:‘ജസ്‌നയെ തട്ടിക്കൊണ്ടു പോയതാവാം’; എഫ്‌ഐആറില്‍ സിബിഐയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
രണ്ട് ടെസ്റ്റുകളിൽ വിജയിച്ചാൽ മാത്രമാണ് ലൈസൻസ് ലഭിക്കുക. ലൈസൻസ് ലഭിക്കുന്നതിനായി അധ്യാപന ശാസ്ത്രം, കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ള സ്‌പെഷ്യലൈസേഷന്‍ എന്നീ രണ്ടു ടെസ്റ്റുകള്‍ പാസാകണം. യുഎഇയിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലുടനീളം ജോലി ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഈ പരീക്ഷ പാസാകേണ്ടി വരും. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും നിയമം ബാധകമാവുമെന്ന് അല്‍ മറാര്‍ അറിയിച്ചു.
വിദ്യഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് മൂന്ന് വര്‍ഷം മുമ്പാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷണൽ ലൈസന്‍സർ സംവിധാനം കൊണ്ടു വന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ തുടര്‍ പരിശീലനം നടത്തണം. രണ്ട് വര്‍ഷത്തിനകം പരീക്ഷ വീണ്ടും എഴുതാന്‍ അവസരം നല്‍കും.
Post Your Comments