KeralaLatest NewsNews

കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി

നെടുമങ്ങാട് : കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത് . പാരലല്‍ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

Read Also : എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ : അനിശ്ചിതത്വം നീക്കാന്‍ കഴിയാതെ സര്‍ക്കാര്‍ , ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

അസഭ്യം വിളികളുമായി വിദ്യാര്‍ത്ഥികള്‍  ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. ഒടുവില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

ഡിപ്പോയില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ ഡിപ്പോയില്‍ ഏറ്റുമുട്ടുന്നത് യാത്രകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു . പൊലീസിനെ നിയോഗിച്ച്‌ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button