COVID 19Latest NewsNewsGulfOman

ഒമാനിലേക്കുള്ള യാത്ര വിലക്ക് നീട്ടി

മസ്‍കത്ത്: ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് നൽകിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്ക് താത്കാലിക പ്രവേശന നിരോധനം ഒമാൻ സുപ്രിം കമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നു. ഈ താത്കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയിരിക്കുന്നത്.

ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ 10 രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും വിലക്കിയിട്ടുണ്ട്. എന്നാൽ അതേസമയം നയാത്രജ്ഞർ, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button