Latest NewsKeralaNews

ഇനിയും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിവിട്ടു വരും ; പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി

പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസിലേക്ക് വന്നാൽ ഉചിതമായ പരിഗണന നൽകുമെന്നും കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തിൽ യുഡിഎഫ് അപ്രസക്തമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Read Also : ‘ഞാൻ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്, മോദി വന്ന് വിളിച്ചാലും ബിജെപിയിലേക്കില്ല’: തോട്ടത്തില്‍ രവീന്ദ്രന്‍

കുറിപ്പിന്റെ പൂർണരൂപം………………..

കോണ്‍ഗ്രസ് ഗ്രൂപ്പ് വൈര്യത്തില്‍ പാര്‍ട്ടിവിട്ട ശ്രീ പി.സി ചാക്കോയെ എൻ.ഡി.എ യിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കും. കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണ്. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരും.

https://www.facebook.com/ThusharVellappallyofficial/posts/2095504977265165

shortlink

Related Articles

Post Your Comments

Related Articles


Back to top button