KeralaLatest NewsNewsIndia

‘ഞാൻ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്, മോദി വന്ന് വിളിച്ചാലും ബിജെപിയിലേക്കില്ല’: തോട്ടത്തില്‍ രവീന്ദ്രന്‍

യഥാർത്ഥ വിശ്വാസിക്ക് ചതിക്കാനാകില്ലെന്ന് രവീന്ദ്രൻ

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാരനായ വിശ്വാസിയാണ് താനെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. താന്‍ യഥാർത്ഥ വിശ്വാസിയാണെന്നും താന്‍ ഒരിക്കലും കൂറ് മാറി മറുകണ്ടം ചാടില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ ജയിച്ച് കഴിഞ്ഞാല്‍ താന്‍ മറുകണ്ടം ചാടും എന്നൊരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പരക്കെ നടക്കുന്നുണ്ട്. യഥാർത്ഥ വിശ്വാസിക്ക് ചതിക്കാനാകില്ല. സുരേന്ദ്രനെന്നല്ല, സാക്ഷാല്‍ മോദി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്‌നമില്ല. അത്തരം പ്രലോഭനങ്ങളില്‍ വീണുപോകുന്ന ആളല്ല താൻ.- രവീന്ദ്രൻ പറഞ്ഞു.

Also Read:കോൺഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കിൽ എന്റെ ബുദ്ധിക്ക് തകരാറുണ്ടാകണം: ഇന്നസെന്റ്

ഇപ്പോള്‍ സ്ഥാനാർത്ഥിയാക്കിയത് കൊണ്ടാണ് ജയിച്ചാല്‍ കൂറുമാറുമെന്ന് ചിലർ പ്രചരിപ്പിക്കുന്നത്. അതേസമയം, എന്നെ സ്ഥാനാർത്ഥി ആക്കിയില്ലായിരുന്നെങ്കിൽ അതുപറഞ്ഞ് കൂറുമാറുമെന്നായിരിക്കും ഇക്കൂട്ടർ പ്രചരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button