KeralaLatest NewsNews

ജനങ്ങളെ കബളിപ്പിക്കാനുള്ള മുതലക്കണ്ണീരാണ് കടകംപള്ളിയുടേത് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമലയിൽ കാണിച്ച ക്രൂരതയ്ക്കും അനീതിക്കും ആയിരം വട്ടം ഗംഗയിൽ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കണം. വിശ്വാസികളെ വഞ്ചിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാറ്റി നൽകാൻ തയാറാകണം. കടകംപള്ളിക്ക് ഒരു നിമിഷം വിചാരിച്ചാൽ സാധിക്കുന്നതാണിതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Read Also :  യുവതിയുടെ മൂക്കിലിടിച്ച് ചോര വരുത്തിയ ഡെലിവറി ബോയി അറസ്റ്റിൽ

കടകംപള്ളി ദേവസ്വം മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിക ഗൂഢാലോചന നടന്നത്. ശബരിമലയ്ക്ക് പുറമെ ഗുരുവായൂർ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ കബളിപ്പിക്കാനാണ് കടകംപള്ളിയുടെ ശ്രമമെന്നും പൊതുസമൂഹം വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button