Latest NewsIndiaNews

വ്യോമസേനക്ക് കരുത്ത് പകരാൻ രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങൾ ഉടനെത്തും

2020 സെപ്തംബറിലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച്‌ വ്യോമസേനയുടെ ഭാഗമായത്.

ന്യൂഡല്‍ഹി: രാജ്യത്തെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ചിനെ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന. രണ്ടാം ബാച്ച്‌ വിമാനങ്ങളെ അടുത്ത മാസം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊല്‍ക്കത്തയിലെ ഹാഷിമാര വ്യോമതാവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുക.

Read Also: ‘ഇന്ത്യ ജനാധിപത്യ രാജ്യമല്ല’; ട്വിറ്റുമായി രാഹുല്‍ ഗാന്ധി

എന്നാൽ ചടങ്ങുകള്‍ക്ക് ശേഷം മെയില്‍ വിമാനങ്ങള്‍ ഹാഷിമാര വ്യോമതാവളത്തില്‍ എത്തിക്കും. ഫ്രാന്‍സിലെ യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനവും ഇതേ സമയം പൂര്‍ത്തിയാകും. മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാകുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. 2020 സെപ്തംബറിലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച്‌ വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കിയത്. ആദ്യ ബാച്ചില്‍ അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഉണ്ടായിരുന്നത്

shortlink

Post Your Comments


Back to top button