CinemaMollywoodLatest NewsKeralaNewsEntertainmentMovie Reviews

അപ്രതീക്ഷിതമായ ട്വിസ്റ്റ്, സംഭവം ഡാർക്കാണ്; ‘ദ പ്രീസ്റ്റി’ന് ഗംഭീര വരവേല്‍പ്പ്, മികച്ച പ്രതികരണം

സെക്കൻഡ് ഷോ ഉണ്ടെങ്കിലേ റിലീസ് ഉള്ളു എന്ന് പറഞ്ഞത് വെറുതേയല്ല !

ആരാധകരെ ആവേശം കൊള്ളിച്ച് മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ റിലീസ് ആയി. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്. സെക്കൻഡ് ഷോ ഉണ്ടെങ്കിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളുവെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ നിർബന്ധം പിടിച്ചിരുന്നു. അത് വെറുതേയല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Also Read:കോവിഡ് കേസുകൾ വർദ്ധിക്കുന്നു; നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ആദ്യ പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനെ പുകഴ്ത്തിയാണ് പ്രേക്ഷകരുടെ ട്വീറ്റുകള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ട് എന്ന കുറ്റാന്വേഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ഉദ്യോഗഭരിതമായ ആദ്യപകുതിയും കിടിലൻ ഇൻ്റർവെൽ പഞ്ചും കൂടിയായപ്പോൾ പ്രേക്ഷരുടെ മനസ് നിറഞ്ഞു. ഭീതിയുടെ മുൾമുനയിൽ നിർത്തിയുള്ള ഒരു പാരാ സൈക്കിക്ക് യാത്ര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. സിനിമയിൽ കഥയ്ക്കെന്ന പോലെ തന്നെ മികച്ച പ്രാധാന്യമാണ് പശ്ചാത്തല സംഗീതത്തിനുമുള്ളത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക ബിജിഎം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button