Latest NewsFootballNewsSports

സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് താരം വ്യക്തമാക്കി. ‘അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്ത അറിയിക്കാനുണ്ട്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. എങ്കിലും രോഗത്തിന്റെ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നത് സന്തോഷകരമാണ്. വൈകാതെ ഫുട്ബോൾ ഗ്രൗണ്ടിൽ തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു’. ഛേത്രി പറഞ്ഞു.

യുഎഇക്കും ഒമാനുമെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ടീമിൽ സുനിൽ ഛേത്രിയും ഉൾപ്പെട്ടിരുന്നു. മാർച്ച് 25 മുതൽ 29 വരെയാണ് മത്സരങ്ങൾ. ഐഎസ്എല്ലിൽ ബംഗളൂരു നായകനായിരുന്ന 36കാരനായ ഛേത്രിക്ക് ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button