Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മു​ഖ്യ​തെരഞ്ഞെടുപ്പ് ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം : നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റി​ലെ തി​രി​മ​റി ത​ട​യാ​നാ​യി സീ​ല്‍ ചെ​യ്ത ബാ​ല​റ്റ് ബോ​ക്‌​സു​ക​ളു​പ​യോ​ഗി​ച്ച്‌ അ​വ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ തെരഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ക്ക് ക​ത്ത് ന​ല്‍കി. 80 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍ക്കും അം​ഗ​പ​രി​മി​ത​ര്‍ക്കും പോ​സ്​​റ്റ​ല്‍ ബാ​ല​റ്റാ​ണ് ഇ​ത്ത​വ​ണ തെരഞ്ഞെ​ടു​പ്പ് കമ്മീഷൻ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷേ, ഇ​ത് ഇ​ട​തു​പ​ക്ഷം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

Read Also : പ്രവാചകന്റെ പേരും ഖുര്‍ആന്‍ വചനവും മുദ്രണം ചെയ്ത പുരാതന സ്വര്‍ണനാണയം കണ്ടെത്തി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി കാ​ണി​ച്ചും​ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ തെരഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി.​തെരഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ശേ​ഷം ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പു​തി​യ പ​രി​പാ​ടി​ക​ളും ന​യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച​താ​യും ചെ​ന്നി​ത്ത​ല പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button