ഡല്‍ഹി: വിജയ വിഹാറിലെ അധ്യാത്മിക വിശ്വവിദ്യാലയത്തില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം വീരേന്ദ്ര ദിയോ ദീക്ഷിതിനെ പിടികൂടാന്‍ ഇന്റര്‍പോള്‍. ഇയാള്‍ക്കായി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.
2017ലാണ് ഇയാള്‍ക്കെതിയെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനുപിന്നാലെ നേപ്പാളിലേക്ക് കടന്ന ഇയാളുടെ വിവാദ ആശ്രമത്തിലെ ചെറിയ ഇരുട്ട് മുറികളില്‍ അടച്ചിട്ടിരുന്ന 40 പെണ്‍കുട്ടികളെ 2019ല്‍ ഡല്‍ഹി പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഈ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ . ഇയാളെ പിടികൂടാന്‍ സഹായിക്കുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയത്.
Post Your Comments