കൊൽക്കത്ത : നന്ദിഗ്രാമിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായെന്ന് മമത ബാനർജി ആരോപിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. മമതയെ ആരും തള്ളിയിട്ടില്ലെന്നും അത് അപകടമായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവ സമയത്ത് മുഖ്യമന്ത്രിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങളോടാണ് ദൃക്‌സാക്ഷികൾ ഇക്കാര്യം അറിയിച്ചത്.
കാറിൽ വന്ന മമത ബാനർജി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. തുടർന്ന് തിരിച്ച് കയറാനൊരുങ്ങുമ്പോൾ വാഹനം നീങ്ങുന്നതിനിടയിൽ കാറിന്റെ വാതിൽ അടുത്തുണ്ടായിരുന്ന തൂണിൽ ചെന്ന് ഇടിച്ചു. വാതിലിനും കാറിനും ഇടയിൽ പെട്ടാണ് മമതയുടെ കാലിന് പരിക്കേറ്റത് എന്നും സഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. ഇത് സാധാരണ അപകടമാണ്, ആരും മമതയെ തള്ളിയിട്ടില്ല. മമതയ്ക്ക് ചുറ്റും പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്നും കാറിനടുത്ത് ആരും ഇല്ലായിരുന്നെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നന്ദിഗ്രാമിലെത്തിയ തന്നെ നാല് പേർ ചേർന്ന് തള്ളിയിട്ടു എന്നാണ് മമത ആരോപിച്ചത്. കാറിലേയ്ക്ക് കയറുന്നതിനിടെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് മമത പറഞ്ഞു. തനിക്ക് ചുറ്റും പോലീസ് ഉണ്ടായിരുന്നില്ലെന്നും ഇത് ആസൂത്രിത ആക്രമണമാണെന്നും മമത ആരോപിച്ചിരുന്നു.
Post Your Comments