കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് കേരളം. ഓരോ രാഷ്ട്രീയ പാർട്ടികളും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകളിലാണ്. ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെയാണ് സ്ഥാനാര്ഥിയായി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ നീക്കത്തിനെതിരെ എ ഗ്രൂപ്പുകാരുടെ പ്രതിഷേധം.
സജീവ് സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം പരന്നതോടെ ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി, ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു.
read also:നേമം ഉരുക്കുകോട്ടയാണ്… പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും നേമത്തേക്ക് സ്വാഗതം ചെയ്ത് ബിജെപി
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറില്‍ എ ഗ്രൂപ്പുകാരനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കെ.സി. വേണുഗോപാലിന്റെ വിശ്വസ്ഥനായ സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ നീക്കമുണ്ടായതോടെയാണ് പരസ്യ പ്രതിഷേധമുണ്ടായത്. പലയിടത്തും സജീവ് ജോസഫിനെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. ആരുടെയെങ്കിലും പെട്ടിയും തൂക്കി ഡല്‍ഹിയില്‍ കറങ്ങി നടക്കുന്നവര്‍ ഇരിക്കൂറില്‍ ആവശ്യമില്ല, എ.ഐ.സി.സി.ക്ക് ചായ വാങ്ങികൊടുക്കുന്നവര്‍ക്കല്ല ഇരിക്കൂര്‍ സീറ്റ്, തുടങ്ങിയ വാചകങ്ങളാണ് സേവ് കോണ്‍ഗ്രസ് ഇരിക്കൂര്‍ എന്ന പേരിലെ പോസ്റ്ററുകളിൽ.
Post Your Comments