Latest NewsFootballNewsSports

പരിക്ക്; വിദാൽ ദീർഘകാലം പുറത്തിരിക്കും

ഇന്റർ മിലാൻ മധ്യനിര താരം വിദാൽ ദീർഘകാലം പുറത്തിരിക്കേണ്ടിവരും. കുറച്ചുകാലമായി പരിക്ക് താരത്തെ അലട്ടുന്നുണ്ടായിരുന്നു. ആ പരിക്ക് ഭേദമാക്കാൻ വേണ്ടി താരത്തിന്റെ മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഇന്റർ മിലാൻ അറിയിച്ചു. ഇനി ഈ സീസണിൽ വിദാൽ കളിക്കാൻ സാധ്യതയില്ല. വിദാൽ അറ്റലാന്റയ്ക്ക് എതിരെ അവസാന മത്സരത്തിൽ കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ബാർസിലോണ വിട്ട് ഇന്ററിൽ എത്തിയ വിദാൽ ഇതുവരെ ക്ലബിനായി 23 സീരി എ മത്സരങ്ങൾ കളിച്ചു. അതേസമയം, 33കാരനായ വിദാലിന്റെ അഭാവം ഇന്ററിന്റെ കിരീട പോരാട്ടത്തെ മോശമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button