പോത്തുപാറ മണലാരു എസ്റ്റേറ്റിലെ ചെക്ക്ഡാമില്‍ രണ്ടു ദിവസമായികുടുങ്ങിയ പിടിയാനയെ വ്യാഴാഴ്ച ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളം കുടിക്കാനിറങ്ങിയ കാട്ടാന ചെക്ക്ഡാമില്‍ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടു തന്നെ കാട്ടാനയെ ചെക്ക്ഡാമില്‍ തൊഴിലാളികള്‍ കണ്ടിരുന്നു. ഉടനെ വനം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു
വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവരമറിഞ്ഞ് വനപാലകര്‍ ബുധനാഴ്ച ഉച്ചയോടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. നെല്ലിയാമ്ബതി വനം റേഞ്ച് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വടം കെട്ടിവലിച്ച് രക്ഷിക്കാനായിരുന്നു ശ്രമം.
എന്നാല്‍, ആന തുമ്ബിക്കൈകൊണ്ട് വെള്ളം വകഞ്ഞ് മാറ്റി കര ലക്ഷ്യമാക്കി നീന്തിവരുന്നത് കണ്ട് ആരോഗ്യമുള്ള ആന സ്വയം രക്ഷപ്പെട്ട് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനം മതിയാക്കി വനം ഉദ്യോഗസ്ഥര്‍ പോവുകയായിരുന്നുവെന്നും വനം അധികൃതരുടെ അനാസ്ഥ മൂലമാണ് കാട്ടാന ചെരിഞ്ഞതെന്നും ഇത് അന്വേഷിക്കണമെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു
Post Your Comments