Latest NewsNewsIndia

രാ​ജ്യ​ത്തി​ന്‍റെ സമ്പദ് ‌​വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ പ​ശു​വാ​ണെ​ന്ന് ഗു​ജ​റാ​ത്ത് ഗ​വ​ര്‍​ണ​ര്‍

ഗാ​ന്ധി​ന​ഗ​ര്‍ : രാ​ജ്യ​ത്തി​ന്‍റെ സമ്പദ്വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ പ​ശു​വാ​ണെ​ന്ന് ഗു​ജ​റാ​ത്ത് ഗ​വ​ര്‍​ണ​ര്‍ ആ​ചാ​ര്യ ദേ​വ് വ്ര​ത്. പാ​ൽ ന​മ്മു​ടെ പോ​ഷ​കാ​ഹാ​ര​ത്തി​നും ചാ​ണ​ക​വും മൂ​ത്ര​വും കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും സ​ഹാ​യി​ക്കു​ന്ന​തി​നാ​ല്‍ പ​ശു രാ​ജ്യ​ത്തി​ന്‍റെ സമ്പദ്വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ​യാ​ണ്. പ്ര​കൃ​തി​ദ​ത്ത കൃ​ഷി പൂ​ര്‍​ണ​മാ​യും പ​ശു​ക്ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​താ​യും ആ​ചാ​ര്യ ദേ​വ് വ്ര​ത് പ​റ​ഞ്ഞു. ഗാ​ന്ധി​ന​ഗ​ര്‍ കാ​മ​ധേ​നു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കാനഡയിലെ നിരത്തുകളില്‍ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍   

സ്വ​ദേ​ശി പ​ശു​വി​ന്‍റെ ഒ​രു ഗ്രാം ​ചാ​ണ​ക​ത്തി​ല്‍ മു​ന്നൂ​റ് കോ​ടി​യി​ലേ​റെ ബാ​ക്ടീ​രി​യ​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​ത് മ​ണ്ണി​ന്‍റെ വ​ള​ക്കൂ​റി​നെ ന​ല്ല രീ​തി​യി​ല്‍ സ​ഹാ​യി​ക്കും. ഹി​സാ​ര്‍ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​ റി​പ്പോ​ര്‍​ട്ട് ഉ​ദ്ധ​രി​ച്ച്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ണി​ന്‍റെ വ​ള​ക്കൂ​ര്‍ വ​ര്‍​ധി​ച്ചാ​ല്‍ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​ക്കും. ഗു​ജ​റാ​ത്തി​ലെ അ​മൂ​ല്‍ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. 30 ല​ക്ഷ​ത്തി​ല​ധി​കം ക​ര്‍​ഷ​ക​ര്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സമ്പന്നരാകുകയും ചെ​യ്തി​രി​ക്കു​ന്നു. ജേ​ഴ്‌​സി പ​ശു​വി​ന് ഇ​ന്ത്യ​ന്‍ പ​ശു​വി​നു​ള്ള​ത്ര ഗു​ണ​ങ്ങ​ളി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button