ഗാന്ധിനഗര്‍ : രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. പാൽ നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലയ്ക്കും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. പ്രകൃതിദത്ത കൃഷി പൂര്‍ണമായും പശുക്കളെ ആശ്രയിച്ചിരിക്കുന്നതായും ആചാര്യ ദേവ് വ്രത് പറഞ്ഞു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്ടീരിയകള്‍ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. ഹിസാര്‍ കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
മണ്ണിന്റെ വളക്കൂര്‍ വര്‍ധിച്ചാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും. ഗുജറാത്തിലെ അമൂല്‍ ഇതിന് ഉദാഹരണമാണ്. 30 ലക്ഷത്തിലധികം കര്‍ഷകര്‍ ഇതുമായി ബന്ധപ്പെടുകയും സമ്പന്നരാകുകയും ചെയ്തിരിക്കുന്നു. ജേഴ്സി പശുവിന് ഇന്ത്യന്‍ പശുവിനുള്ളത്ര ഗുണങ്ങളില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments