![](/wp-content/uploads/2021/03/untitled-23-8.jpg)
കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോയുടെ കയ്യിലെ ചരട് ചർച്ചയാക്കി യു ഡി എഫ്. ചാക്കോയെ ബിഡിജെഎസിലേക്ക് തുഷാർ വെള്ളാപ്പള്ളി സ്വാഗതം ചെയ്തതിനു പിന്നാലെയായിരുന്നു ‘ചരട്’ കോൺഗ്രസ് ചർച്ചയാക്കിയത്. കയ്യിലെ ചരട് കണ്ടവര്‍ ചാക്കോ ബി.ജെ.പിയിലേക്കാണോ പോകുന്നതെന്ന സംശയത്തിലാണ്. സംശയക്കാർക്ക് മറുപടി നൽകുകയാണ് അദ്ദേഹം. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
‘എല്ലാ ചരടും ബി.ജെ.പിയുടെത് അല്ലല്ലോ. ഇന്നലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പോയി വന്ന എന്റെ ഒരു സുഹൃത്ത് കൊണ്ടുവന്ന പ്രസാദമാണിത്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന്. അപ്പോള്‍ അദ്ദേഹം തന്നെയാണ് ഈ പ്രസാദം എന്റെ കയ്യില്‍ കെട്ടി തന്നത്. ഞങ്ങളൊക്കെ ഈശ്വരവിശ്വാസികളാണ്. സ്വാതന്ത്ര്യ ഇന്ത്യയുടെ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതാണ് ജനാധിപത്യ ഇന്ത്യ’. പി.സി ചാക്കോ പറഞ്ഞു.
ഡല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്.
Post Your Comments