ന്യൂഡല്‍ഹി: കര്‍ഷക സമരം വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിലെ പ്രതിഷേധം വീണ്ടും രാജ്യ വ്യാപകമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷക സമരം നാലു മാസം തികയുന്ന മാര്‍ച്ച് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ മോദി സർക്കാരിന്റെ ഭരണം പൂർത്തിയാകുന്നത് വരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടികായത്തിന്റെ ജേഷ്ഠൻ നരേന്ദ്ര ടികായത്ത്.
പ്രതിഷേധത്തിന്റെ മറവിൽ ടികായത്ത് കുടുംബം പണം തട്ടിയെന്നുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് നരേന്ദ്ര ടികായത്ത് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്ര ടികായത്ത് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര ടികായത്തിന്റെ ജേഷ്ഠൻ നരേഷ് ടികായത്ത് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റാണ്, രാകേഷ് ടികായത്ത് സംഘടനയുടെ ദേശീയ വക്താവും. മോദി സർക്കാരിന് മൂന്നര വർഷം മാത്രമാണ് കാലാവധിയെന്നും ആവശ്യമെങ്കിൽ അത് തീരുന്നത് വരെ പ്രതിഷേധം നടത്താൻ തയ്യാറാണെന്നും ടികായത്ത് വ്യക്തമാക്കി.
അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതിന്റെ മറവിൽ സംഘടനകൾ പണം കൈപ്പറ്റുന്നുണ്ടെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രാകേഷ് ടികായത്തിനും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നുളള വിവരങ്ങളാണ് പുറത്തുവന്നത്. മുസാഫർനഗർ, ലളിത്പൂർ,ഝാൻസി, ലക്ഷ്മിപൂർ ഖേരി, ബിജ്നോർ, ബദദോൻ, ഡൽഹി, നോയിഡ, ഗാസിയാബാദ്, ഡെറാഡൂൺ, റൂർക്കി, ഹരിദ്വാർ, മുംബൈ എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ രാകേഷ് ടികായത്തിന് ആസ്തി ഉണ്ട്.
അതേസമയം നാളെ മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രചാരണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തുണ്ടാകുമെന്ന് ടികായത്ത് അറിയിച്ചു.
read also: കോൺഗ്രസിലെ ഉൾപ്പോര് : പിസി ചാക്കോ എൻഡിഎയിലേക്കോ? കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും തുഷാര്‍
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണം, ഇന്ധനവില വര്‍ധനവ് എന്നിവയ്‌ക്കെതിരെ അടുത്ത തിങ്കളാഴ്ച വ്യാപാര സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കൊപ്പം ചേരുമെന്നും ടികായത്ത് അറിയിച്ചു.
Post Your Comments