Latest NewsKeralaIndia

‘ജസ്‌നയെ തട്ടിക്കൊണ്ടു പോയതാവാം’; എഫ്‌ഐആറില്‍ സിബിഐയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജസ്‌നയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം : ജസ്‌ന തിരോധാന കേസ് ഏറ്റെടുത്തതിന്റെ ആദ്യപടിയായി കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി സിബിഐ. ജസ്‌നയെ കാണാതായതോ തട്ടിക്കൊണ്ടു പോയതോ ആകാമെന്ന് എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ് പി നന്ദകുമാരന്‍ നായരാണ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്‌നയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2018 മാര്‍ച്ച് 20 -നാണ് ജസ്‌നയെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തിരോധാനം സംബന്ധിച്ച് അന്വഷണം നടത്തി. എന്നാല്‍ ജസ്‌നയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ജസ്‌നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും ജസ്‌നയെ സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധത അറിയിച്ചിരുന്നു.

read also: ‘മാപ്പ്, ഇനി ആവർത്തിക്കില്ല ’: പി മോഹനനെതിരെ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞു

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്, ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍ എന്നിവരാണ് കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്‌നയെ കണ്ടെത്താന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്‌തെന്നും മറ്റൊരു ഏജന്‍സി കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കേസ് സിബിഐക്ക് ലഭിച്ചത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജസ്‌ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button