Latest NewsNattuvarthaNews

കോട്ടയത്ത് വീടിന് തീപിടിച്ചു

കറുകച്ചാൽ; താഴത്തുവടകരയിൽ വീടിന് തീപിടിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ അണച്ചതിനാൽ വൻ ഒഴിവായി. താഴത്തുവടകര പതാപ്പറമ്പിൽ സഫിൻ ജയിംസിന്റെ വീടിനാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് തീപിടിത്തം ഉണ്ടായിരിക്കുന്നത്. വീടിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു.

സഫിന്റെ മകൻ സ്റ്റാർലിനാണ് തീ ഉയരുന്നത് ആദ്യം കാണുന്നത് . തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. അഗ്നിശമന അംഗങ്ങളും നാട്ടുകാരും‍ ചേർന്ന് തീ അണക്കുകയുണ്ടായി. രണ്ടാം നിലയിലെ കിടപ്പു മുറിയിലും ടെറസിലുമാണ് തീ പിടിച്ചത്.

ടെറസിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകളും ഒട്ടുപാലും കത്തി നശിച്ചു. മുറിയിലെ അലമാരയും കട്ടിലും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഭിത്തി വിണ്ടു കീറിയ നിലയിലാണ്. തീ താഴത്തെ നിലയിലേക്ക് പടർന്നിരുന്നെങ്കിൽ വൻ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button