ന്യൂഡൽഹി : രാജ്യത്ത് കോൺഗ്രസ് പാർട്ടിയുടെ അന്ത്യം അടുത്തെന്ന് രാഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞ നാല് വർഷത്തിനിടെ പാർട്ടിവിട്ട എംഎൽഎമാരുടെ കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. 2016 മുതൽ 2020 വരെ 170 എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നത്.
വോട്ടെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോയ എംഎൽഎമാരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2016 മുതൽ 2020 വരെ ആകെ 405 എംഎൽഎമാരാണ് വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ചത്. ഇതിൽ 182 പേർ ബിജെപിയിൽ ചേർന്നു. 38 പേർ കോൺഗ്രസിലും, ബാക്കിയുള്ളവർ തെലങ്കാന രാഷ്ട്ര സമിതിയിലും ചേർന്നതായി സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ആറ് വർഷത്തിനിടെ 18 എംഎൽഎമാരാണ് ബിജെപിവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നും അഞ്ച് എംപിമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നു. ഇതിന് പുറമേ കോൺഗ്രസിൽ നിന്നും ഏഴ് രാജ്യസഭാ എംപിമാരും രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
Post Your Comments