Latest NewsNewsIndiaInternational

ചൈനയ്ക്ക് എട്ടിൻ്റെ പണി! ആദ്യ കൂടിക്കാഴ്ചയ്ക്കൊരുങ്ങി നരേന്ദ്രമോദിയും ജോ ബൈഡനും, നിർണായക തീരുമാനം ഉടൻ

ചൈനയ്ക്ക് പണികൊടുക്കാന്‍ ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഉച്ചകോടി വെള്ളിയാഴ്ച

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങൾ സാമ്പത്തിക പിന്തുണ നൽകും. ഇതുസംബന്ധിച്ച പ്രഥമ വെർച്വൽ ഉച്ചകോടി 12ന് നടക്കും. ക്വാഡ് രാജ്യങ്ങളുടെ നേതാക്കന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളാണ് ക്വാഡിലുളളത്. നാല് രാജ്യങ്ങളുടെയും തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും.

അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കായി വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം സഹായം നൽകുന്നതാകും കരാര്‍. ഒപ്പം, ചൈനയുടെ വളർന്നു വരുന്ന സാമ്പത്തിക- സൈനിക ശക്തികളെ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ഉച്ചകോടിയിൽ ചർച്ചയുണ്ടാകും.

Also Read:കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് ക്രൈസ്തവരുടെ പിന്തുണ കിട്ടി, ഇനി മുസ്ലീങ്ങളും കൂടെ വരും; അബ്ദുള്ളക്കുട്ടി

അതേസമയം, ഉച്ചകോടിയിൽ നരേന്ദ്രമോദിയും ജോ ബൈഡനും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കും. അങ്ങനെയെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കാണുന്നത് ആദ്യം. നേരത്തേ, മോദിയും ബൈഡനും ടെലഫോൺ വഴി രണ്ട് തവണ ബന്ധപ്പെട്ടിരുന്നു.

വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം തടയുക എന്നുളളതാണ് ക്വാഡിന്റെ ലക്ഷ്യം. ‘ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന അധിക വാക്‌സിന്‍ ഉല്പാദനശേഷി ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ യജ്ഞത്തിലും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഇതുസംബന്ധിച്ച് നടന്ന യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button