ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇന്ത്യയെക്കാള്‍ പ്രതിഭകള്‍ കൂടുതലുള്ളത് പാകിസ്താനിലാണെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് പാകിസ്താനു നല്‍കിയ അഭിമുഖത്തിലാണ് റസാഖിന്റെ പ്രതികരണം.
“വിരാട് കോലിയെയും ബാബര്‍ അസമിനെയും താരതമ്യം ചെയ്യരുത്. അതുപോലെ ഇന്ത്യന്‍ താരങ്ങളെയും പാകിസ്താന്‍ താരങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യരുത്. കാരണം, പാകിസ്താനില്‍ കൂടുതല്‍ പ്രതിഭകളുണ്ട്.”, റസാഖ് അഭിപ്രായപ്പെട്ടു.
“നമ്മുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മുഹമ്മദ് യൂസുഫ്, ഇന്‍സമാം ഉള്‍ ഹഖ്, സഈദ് അന്‍വര്‍, സഹീര്‍ അബ്ബാസ്, ഇജാസ് അഹ്മദ് പോലെ ഒട്ടേറെ മഹത്തായ കളിക്കാര്‍ നമുക്കുണ്ട്. കോലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട് കളിക്കാരാണ്. ഇന്ത്യ, പാകിസ്താന്‍ മത്സരങ്ങള്‍ നടന്നാലേ രണ്ടിൽ ആരാണ് മികച്ച താരമെന്ന് പറയാനാവൂ. കോലി നല്ല താരമാണ്. പാകിസ്താനെതിരെ നന്നായി കളിച്ചിട്ടുമുണ്ട്. എനിക്ക് അദ്ദേഹത്തോട് വെറുപ്പുമില്ല. പക്ഷേ, ഇന്ത്യക്കാര്‍ അവരുടെ താരങ്ങളെ നമ്മുടെ താരങ്ങളുമായി താരതമ്യം ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ തിരിച്ചും അങ്ങനെ ചെയ്യേണ്ടതില്ല.”- റസാഖ് പറഞ്ഞു.
Post Your Comments