Latest NewsKeralaNewsIndia

പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാർത്ഥിയാകില്ല, ഇത്തവണ വോട്ട് കുറയും: ബർലിൻ കുഞ്ഞനന്തൻ നായർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ തലമൂത്ത നേതാക്കൾ പലരും ഇല്ല. സി പി എം വ്യക്തമാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ഇത്തവണ മത്സരിക്കാനില്ല. ധനമന്ത്രിക്ക് സീറ്റ് നിഷേധിച്ചതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായ‍ർ. സി.പി.എമ്മിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും കുഞ്ഞനന്തൻ പറഞ്ഞു.

Also Read:ചൈന കൈവിട്ടു; പാകിസ്താന് സഹായഹസ്തം നീട്ടി ഇന്ത്യ, 45 ദശലക്ഷം ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ സ്വീകരിക്കാന്‍ പാകിസ്താന്‍

സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നതിനാലാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നത്. ഇത് തിരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ വോട്ട് കുറയാൻ ഇടയാക്കും. പിണറായി വിജയൻ്റെ സമ്മതവും അനുമതിയുമില്ലാതെ സി.പി.എം ഒരു സ്ഥാനാർത്ഥികളെ പോലും തീരുമാനിക്കില്ലെന്നും ബർലിൻ ചൂണ്ടിക്കാട്ടി.

‘പി ജയരാജനെ ഒഴിവാക്കിയതിൽ വലിയ അമർഷമുണ്ട്. പാർട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരൻ. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. എന്നിട്ടും കേട്ടില്ല’. – കുഞ്ഞനന്തൻ പറയുന്നു.

Also Read:മലയാളി ഡാ! രണ്ട് ദിവസം മാത്രം പരിചയമുള്ള മദാമ്മയെ കാണാൻ വണ്ടി കയറി, ഒടുവിൽ തണ്ടുകാരി മദാമ്മയെ സ്വന്തമാക്കി യുവാവ്

അതേസമയം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒമ്പത് സ്വതന്ത്രരടക്കമുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 33 സിറ്റിം​ഗ് എം.എൽ.എമാർ മത്സരരം​ഗത്തില്ല.

മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കുറിയും എൽ ഡി എഫിനെ നയിക്കും. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button