ArticleKeralaYouthLatest NewsIndiaNewsLife StyleWriters' Corner

മലയാളി ഡാ! രണ്ട് ദിവസം മാത്രം പരിചയമുള്ള മദാമ്മയെ കാണാൻ വണ്ടി കയറി, ഒടുവിൽ തണ്ടുകാരി മദാമ്മയെ സ്വന്തമാക്കി യുവാവ്

ഭാഷയോ രാജ്യമോ സംസ്കാരമോ ഒന്നും പ്രണയത്തിന് പ്രശ്നമല്ല. പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. അത്തരത്തിൽ കടൽകടന്ന് വന്ന പ്രണയത്തെ കുറിച്ച് പറയുകയാണ് അഞ്ജു അഹം എന്ന യുവാവ്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെ കുറിച്ചാണ് അഞ്ജു തന്റെ ഫേസ്‌ബുക്കില്‍ പറയുന്നത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് അഗദ്ദേഹം തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരുപാട് പേര് ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങള്‍ ഒരുമിച്ചതെന്ന്. ട്രോളരുത്! അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണക്ക് മുന്‍പ് 4 മാസം മുന്നേ ഞാന്‍ ഒരു സാധാ ഹോംസ്റ്റേ സ്റ്റാര്‍ട്ട് ചെയ്തായിരുന്നു. Backpackers നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു .കടവും ഇടവും എടുത്തു എല്ലാരേം പോലെ ഒരു ബിസിനസ് തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി.12വര്‍ഷത്തെ ഹോസ്പിറ്റലിറ്റി എക്‌സ്പീരിയന്‍സും e-മാര്‍ക്കറ്റിംഗ് നോളേഡ്ജും മാത്രമായിരുന്നു കൈ മുതല്‍. കൂട്ടുകാരും നല്ല പിന്തുണ നല്‍കി.

നല്ല റിവ്യൂ ഉണ്ടെങ്കിലേ ഗസ്റ്റ് വരൂ. അതിനായ് ഏതു തലവേദന ഗസ്റ്റ് വന്നാലും ചിരിച്ചു സ്വീകരിക്കാന്‍ തയ്യാറായി നിന്നു. കുറഞ്ഞ സാലറിക് ഒരു സ്റ്റാഫിനെ കിട്ടാത്തതിനാല്‍ ഞാന്‍ തന്നെ എല്ലാ ജോലിയും ചെയ്തു. അഡിഷണല്‍ വരുമാനത്തിനായി യോഗയും പഠിപ്പിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോള്‍ kerriudea ബുക്കിങ് വന്നു. ചെക്ക് ഇന്‍ ചെയ്തു കഴിഞ്ഞു പൊതുവെ ചെയ്യുന്ന എല്ലാകാര്യങ്ങളും ഞാന്‍ അവള്‍ക്കു itnroduce ചെയ്തു കൊടുത്തു. ഒന്ന് രണ്ട് മനോഹരമായ തേപ്പു മുന്‍പ് കിട്ടിയത് കൊണ്ട് സാധാരണ ഞാന്‍ ആരെയും അടുപ്പിക്കാറില്ല. Kerri നേപ്പാളില്‍ സോഷ്യല്‍ വര്‍ക്കില്‍ ഇന്റേണ്‍ഷിപ് കഴിഞ്ഞു കേരളത്തില്‍ ചെറിയ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ വന്നതാണ്. രണ്ട് ദിവസം മാത്രമേ ആലപ്പുഴയില്‍ ഉള്ളൂ. ഇന്ത്യയില്‍ ആദ്യമായി ആണ് വരുന്നത്. പുറത്തു ബീച്ചില്‍ ഒറ്റക് പോകാന്‍ മടിയായിരുന്നു. എന്നോട് കുടെ വരുമൊന്നു ചോദിച്ചു. ഒരു 5 സ്റ്റാര്‍ റിവ്യൂ കിട്ടാന്‍ ഉള്ള ചാന്‍സ് ഉള്ളത് കൊണ്ട് ഒന്നും ആലോചിക്കാതെ കൂടെ പോയി.

Also Read:വലത് കോട്ടയായ ആലുവ ഇടതിനൊപ്പം? കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകള്‍ സി.പി.എം സ്ഥാനാര്‍ഥി

2 ദിവസം കഴിഞ്ഞാല്‍ കേരളം വിടുന്ന മദാമ്മയോട് കൂടുതല്‍ എന്ത് പറയാന്‍, പ്രത്യേകിച്ചു ഓസ്‌ട്രേലിയകാരിയോട്, പൊതുവെ അവര്‍ തണ്ടുകാരാണ്, മുന്‍പ് നമ്മുടെ സച്ചിനോടൊക്കെ ഓസ്‌ട്രേലിയന്‍സ് എന്തെല്ലാം ചെയ്തിരിക്കുന്നു, സ്വന്തം സംസ്‌കാരവും പാരമ്ബര്യവും അതിമനോഹരം എന്നു വിശ്വസിച്ച ഞാന്‍ മുന്‍പ് ചൊറിയാന്‍ വന്ന വെള്ളക്കാരെ മാന്തി പൊളിച്ചു വിട്ടിട്ടുണ്ട്. പക്ഷെ kerri ഞാന്‍ മനസിലാക്കിയ വെസ്റ്റേണ്‍ സ്ത്രീകളെ പോലെ ആയിരുന്നില്ല.

ശുദ്ധയും സമാന ചിന്താഗതി ഉള്ളവളുമാണെന്നു മനസ്സിലായി. മൂക്കത്താണ് ശുണ്ഠിയുള്ളതെന്ന് പിന്നെയാണ് പിടികിട്ടിയത് പൊതുവായ കാര്യങ്ങള്‍ സംസാരിച്ചതോടെ ഞങ്ങള്‍ കുറെ കൂടുതല്‍ അടുത്തു. പക്ഷെ എന്റെ പരിമിതികള്‍ എനിക്ക് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് അടുത്ത ദിവസം കൂടുതല്‍ മുഖം കൊടുക്കാതെ കടന്നു പോയി. പിറ്റേന്ന് checkout ആയി. ആലപ്പുഴ വഴി തിരുവനന്തപുരം ട്രെയിന്‍ സമയത്ത് ഇല്ലാത്തത് കൊണ്ട് ബസില്‍ പോകമെന്നായി. ഞാന്‍ സഹായിക്കാമെന്ന് ഏറ്റു. ബസ് സ്റ്റാന്‍ഡില്‍ ആണേ തിരക്കോട് തിരക്ക്. അവസാനം നിര്‍ത്താന്‍ പോകുന്ന ഒരു സൂപ്പര്‍ ഫാസ്റ്റില്‍ ലഗേജ് സീറ്റില്‍ വെച്ച്‌ സീറ്റ് റിസേര്‍വ് ചെയ്യുന്ന ക്ലാസിക് കേരള ടെക്‌നിക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണോ അതോ ഞാന്‍ അവളെ പറഞ്ഞു വിടാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നത് കണ്ടിട്ടാണോ അറിയില്ല, കണ്ണ് നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചായിരുന്നു.

പിന്നെ എന്നും ഫോണ്‍ വിളിക്കും. അവള്‍ പോയ സ്ഥലങ്ങളെയും കാഴ്ചകളെയും പറ്റി പറയും, ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു ഇന്ത്യയില്‍ ഒറ്റക്കാണെന്ന തോന്നല്‍ വേണ്ട നീ എന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടോളു എന്ന്. അങ്ങനെ അവള്‍ അങ്ങ് രാജസ്ഥാന്‍ എത്തി, ദൂരം കുടുതോറും ഇഷ്ടവും കൂടി വന്നു. അവസാനം ഓസ്‌ട്രേലിയില്‍ പോകുന്നതിനു മുന്‍പ് അവള്‍ക് എന്നെ കാണാന്‍ ആകുമോ എന്നു ചോദിച്ചു.

Also Read:കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് ക്രൈസ്തവരുടെ പിന്തുണ കിട്ടി, ഇനി മുസ്ലീങ്ങളും കൂടെ വരും; അബ്ദുള്ളക്കുട്ടി

പീക്ക് സീസണില്‍ ബിസിനസ് വിട്ടു പോകുന്നത് റിസ്‌ക് ആണെന്ന് മനസിലാക്കിയിട്ടും, ഏതാനം ദിവസം മാത്രം അടുത്തറിയാവുന്ന ഒരു വെള്ളക്കാരിയെ കാണാന്‍ അങ്ങ് രാജസ്ഥാന്‍ വരെ പോകുന്നത് മണ്ടത്തരം എന്നു കരുതിയ സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ഞാന്‍ വരാം എന്നു വാക്ക് പറഞ്ഞു. പക്ഷേ അടുത്ത 10 ദിവസം kerri വിപാസന മെഡിറ്റേഷന് ജോയിന്‍ ചെയ്യുകയാണ്. 10 ദിവസം സംസാരിക്കാന്‍ പറ്റില്ല, എന്നോടെന്നല്ല ആരോടും. അത് ആ ആശ്രമത്തിന്റെ റൂള്‍ ആണ്. 11 ആം ദിവസം ഞാന്‍ കണ്ടോളാം എന്നു പറഞ്ഞു. പിന്നെഉള്ള 10 ദിവസം കൊടും നിശബ്ദ. അവള്‍ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് ഇല്ലെങ്കില്‍ അങ്ങനെ ഒരു ആള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് വിശ്വാശ്വസിക്കാന്‍ പ്രയാസം (ഫേസ്ബുക് ഞാന്‍ ചോദിച്ചില്ല, ). മെഡിറ്റേഷന്‍ കഴിഞ്ഞാല്‍ 2 ദിവസം ഉണ്ട് അവള്‍ക് തിരിച്ചു പോകനായി.ഒരു മാസം കഴിഞ്ഞാണ് വീണ്ടും കാണുന്നത്, മൊത്തത്തില്‍ ഒരു പുകമറ. അത് ഒരു കോഫി കുടിച്ചപ്പോ മാറിക്കിട്ടി.

Also Read:സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയൻ നയിക്കും, 33 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, പട്ടിക ഇങ്ങനെ

എനിക്കു ഇടക്ക് വരുന്ന ഫോണ്‍ കാള്‍ ശ്രദ്ധിച്ചിട്ടായിരിക്കും ഇവിടെ വരെ വന്നത് ബുദ്ധിമുട്ടയോ എന്നു ചോദിച്ചു, നിന്നെ കാണാതെ പോയിരുന്നെങ്കില്‍ അതിലേറെ ബുദ്ധിമുട്ടായേനെ എന്നു മറുപടി കൊടുത്തു. അതോടുകുടെ അവള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് അടുത്ത മാസത്തേക്കു ഒരെണ്ണം ബുക്ക് ചെയ്തു. പുറകെ അവളുടെ വീട്ടീന്ന് കാള്‍ വന്നു. എന്നെ സൂക്ഷികണം എന്നൊക്ക പറയുന്നത് ഞാന്‍ ചെവി വട്ടം പിടിച്ചു കേട്ടു. എന്തോ ഞങ്ങളങ്ങ് പരസ്പരം വിശ്വസിച്ചു. അടുത്ത ഒരു മാസം നോര്‍ത്ത് ഉന്ത്യ മുഴുവന്‍ കറങ്ങി. കൂടുതല്‍ അടുത്തു മനസിലാക്കി. തിരിച്ചു പോയി വീട്ടില്‍ പറഞ്ഞു എല്ലാം ശരിയാക്കി കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവള്‍ പോയി രണ്ടാം ദിവസം ലോകത്തുള്ള എയര്‍പോര്‍ട്ട് മുഴുവന്‍ അടച്ചു, കൊറോണ സൃഷ്ടിച്ച അടിയാന്തിരാവസ്ഥ ഞങ്ങളുടെ ബന്ധത്തെ വെല്ലുവിളിച്ചു. അവളുടെ കൂട്ടുകാരും വീട്ടുകാരും വിധിയെഴുതി കുറഞ്ഞത് 2വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്ന്. ആരും സഹായിക്കാന്‍ പോയിട്ട് നല്ല ഒരു വാക്ക് പറയാന്‍ പോലും ഇല്ലായിരുന്നു. അതിനിടക് ഓരോരുത്തന്മാര്‍ അവളെ കോഫി കുടിക്കാനും ഡിന്നര്‍ കഴിക്കാനും വിളിയോട് വിളി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല kerri സുന്ദരിയാണ്. പക്ഷെ എനിക്ക് അത് തോന്നിയത് അവള്‍ വള്ളി പുള്ളി വിടാതെ എല്ലാം എന്നോട് പറയുമ്ബോഴായിരുന്നു. എല്ലാ ദിവസവും അവളെ ഇവിടെ എത്തിക്കാനായി എല്ലാ വഴികളും നോക്കി. 9 മാസത്തിനു ശേഷം ഇന്ത്യ എന്‍ട്രി വിസ ഓപ്പണ്‍ ചെയ്തു. പക്ഷേ ഒന്നും ഉറപ്പില്ല. അവസാനം ഓസ്‌ട്രേകിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഉള്‍പ്പടെ എല്ലാര്‍ക്കും മെയില്‍ ചെയ്തു. ആരാണെന്നും എവിടാണെന്നും നോക്കിയില്ല ചന്നം പിന്നം മെയില്‍ അയച്ചു. അങ്ങനെ ഒരു മറുപടി വന്നു എന്റെ സത്യവാങ്മൂലവും ഐഡി ചോദിച്ചു കൊണ്ട്. അങ്ങനെ പടി പടിയായി 1 മാസത്തിനുള്ളില്‍ visa കിട്ടി. 5 ദിവസത്തിനുമുന്‍പ് ഞങ്ങള്‍ വിവാഹിതരായി.

വാല്‍കഷ്ണം : ഓസ്‌ട്രേലിയകാരി ആയത് കൊണ്ട് ഇടയ്ക്ക് സ്ലഡ്ജങ് ചെയ്യും, അപ്പോ ഞാന്‍ അങ്ങ് ദ്രാവിഡ് ആകും. ജീവിതം എന്ന വലിയ ടെസ്റ്റ് ഞങ്ങക്ക് സമനില എങ്കിലും പിടിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button