കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ മുഴുവൻ ബാധിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയേയും കൊവിഡ് മോശമായി തന്നെ ബാധിച്ചു. വലിയ സമ്പത്തിക തകർച്ചയായിരുന്നു ഇന്ത്യയിലും ഉണ്ടായത്. നിരവധി നിയന്ത്രണങ്ങളെ തുടർന്ന് വിപണിയിലുണ്ടായ കുറവാണ് ഇതിനു കാരണം. എന്നാൽ, നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി.
2021 സാമ്പത്തിക വർഷം ആഭ്യന്തര ഉത്പാദനത്തിൽ 9.9 ശതമാനം ഇടിവായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രവചനങ്ങളെ കാറ്റിൽ പറത്തി 7.4 ശതമാനം മാത്രമാണ് ഇതുണ്ടാവുക എന്നാണ് നിലവിലെ സൂചനകൾ. ഇതോടൊപ്പം, വരുന്ന സമ്പത്തിക വർഷം 12.6 ശതമാനം വളർച്ച സാധ്യമാണെന്നാണ് പുതിയ റിപ്പോർട്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഗനൈസേഷൻ ഫോർ എക്കണോമിക്ക് കോർപ്പറേഷൻ ആൻഡ് ഡവലപ്മെൻ്റ് പുറത്തിറക്കിയ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയാണ് ഒഇസിഡി.
Also Read:ഡിഎംആര്‍സിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസർ സ്ഥാനത്തുനിന്നും ഇ ശ്രീധരന്‍ രാജിവെച്ചു
ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയ വളർച്ചയുണ്ടാകുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ലോകത്താകെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ഒരു ശതമാനം കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ നില മെച്ചപ്പെടുന്നത് എന്നതും ശ്രദ്ധേയം. നേരത്തേ, യു.എസ് റേറ്റിംഗ് ഏജൻസിയായ മൂഡീസും സമാന അഭിപ്രായമായിരുന്നു പങ്കുവെച്ചത്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 13.7 ശതമാനത്തിലേക്ക് ഉയരുമെന്നായിരുന്നു മൂഡീസിൻ്റെ റിപ്പോർട്ട്. മൊത്തത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020ന്‍റെ അവസാനത്തില്‍ ഉണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും മൂഡീസിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Post Your Comments