ലോകവ്യാപകമായി കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാകിസ്താന് ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കും. ചൈനയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിച്ചതെങ്കിലും ലഭ്യമായില്ല. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ വാക്‌സിനുകള്‍ക്കും രോഗ പ്രതിരോധത്തിനും വേണ്ടിയുള്ള യുണൈറ്റഡ് ഗവി അലയന്‍സിന്റെ കീഴിലാണ് പാകിസ്താന് വാക്‌സിന്‍ നല്‍കുന്നത്.
45 ദശലക്ഷം ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ പാകിസ്താന് കൈമാറുമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് ഫെഡറല്‍ സെക്രട്ടറി ആമിര്‍ അഷ്‌റഫ് വ്യക്തമാക്കിയത്. പാകിസ്താനിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഇത് രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ വാക്‌സിന്‍ നല്‍കുന്നതിന് പാകിസ്താന്‍ ഗവിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു.
ആദ്യഘട്ടമായി ജൂണ്‍ മാസത്തിനുള്ളില്‍ 16 ദശലക്ഷം വാക്‌സിന്‍ യൂണിറ്റുകൾ നല്‍കും. പിന്നീടുള്ള ഘട്ടങ്ങളിലായി 45 ദശലക്ഷം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനുകളാണ് രാജ്യത്ത് എത്തുകയെന്ന് പാകിസ്താന്‍ ഹെല്‍ത്ത് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിച്ചതെങ്കിലും, ഇത് ലഭ്യമാകാതെ വന്നതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് സഹായം തേടാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായത്.
Post Your Comments